Trending

എൻഎസ്എസ് വളണ്ടിയർമാർ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.



കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ഗുരുതരമായ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം മൂലം ഉണ്ടാകുന്ന അപകടങ്ങൾ, ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ ദോഷ ഫലങ്ങൾ, ആന്റിബയോട്ടിക് കോഴ്സ് പൂർണ്ണമാക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു. ഭാവി തലമുറയുടെ ആരോഗ്യത്തിന് ആൻറി മൈക്രോ ബിയൽ റെസിസ്റ്റൻസ് ഉണ്ടാക്കുന്ന വെല്ലുവിളികളെ ക്കുറിച്ച് പരിപാടിയിൽ ചർച്ച ചെയ്തു.

ചെറുവാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം രാജു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എസ് ബിജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, അധ്യാപകരായ ഇർഷാദ് ഖാൻ, ജാസിറ കെ, ആരോഗ്യ പ്രവർത്തകരായ അമൃത, റിൻസി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ: കൊടിയത്തുർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂനിറ്റ് ൻ്റെ ആരോഗ്യ ബോധവൽക്കരണ പരിപാടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ രാജു ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli