Trending

ഹരിത ഭാവിക്കായ് ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വെച്ചു പിടിപ്പിച്ച് എൻ എസ് എസ് വളണ്ടിയർമാർ.



ഒരു വിഭാർത്ഥി ഒരു മരം, ഹരിതഭാവിക്ക് എൻഎസ്എസ് വളണ്ടിയർമാർ.


കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ “ഒരു വളണ്ടിയർ ഒരു മരം” എന്ന പേരിൽ ഹരിത സംരക്ഷണ പദ്ധതി ആരംഭിച്ചു. ഓരോ എൻഎസ്എസ് വളണ്ടിയരും ഒരു മരം നട്ട് പരിപാലിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം എസ് ബിജു, പ്രോഗ്രാം ഓഫീസർ കെ ടി സലീം, അധ്യാപകരായ ഇർഷാദ് ഖാൻ, ഉബൈദുള്ള സി കെ, ഷഹർബാൻ കോട്ട, ഷബ്ന എം, വളണ്ടിയർമാരായ അബ്ദുൽ ഹാദി റസ്ല, സിയാൻ കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താനും പച്ചപ്പുള്ള ക്യാമ്പസിനായി പ്രവർത്തിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.

ഫോട്ടോ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് നടപ്പാക്കുന്ന ഒരു വിദ്യാർത്ഥി ഒരു മരം പദ്ധതി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli