Trending

ഉപജില്ല മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ: കുമാരനെല്ലൂർ ജി എൽ പി സ്കൂളിൽ അനുമോദന സംഗമം.



മുക്കം: മുക്കം ഉപജില്ല കലാ - ശാസ്ത്ര മേളകളിൽ ഓവറോൾ ട്രോഫികൾ കരസ്ഥമാക്കിയ കുമാരനെല്ലൂർ ജി എൽ പി സ്കൂളിൽ അനുമോദന സംഗമം സംഘടിപ്പിച്ചു. 'ദ ഗ്ലോ ഡേ' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് ആരതി അധ്യക്ഷത വഹിച്ചു.


വിദ്യാഭ്യാഭ്യാസ - ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ജിജിത സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, എസ് എം സി ചെയർപേഴ്സൻ ശരത് ശിവൻ, എം പി ടി എ ചെയർ പേഴ്സൺ മോബിക, സീനിയർ അസിസ്റ്റൻ്റ് ഫൗസിയ, എസ് ആർ ജി കൺവീനർ രസ്ന, സ്റ്റാഫ് സെക്രട്ടറി സുനിത, സ്കൂൾ ലീഡർ ഷിയ ഫാത്തിമ, നർത്തകി അനശ്വര എന്നിവർ ആശംസകൾ നേർന്നു

പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും മേള കൺവീനർ ഹർഷ നന്ദിയും പറഞ്ഞു. മുഴുവൻ വിജയികൾക്കും പിടിഎയുടെ ഉപഹാരങ്ങൾ കൈമാറി. വിജയാഘോഷത്തിൻ്റെ ഭാഗമായി കാരമൂല അങ്ങാടിയിൽ ആഹ്ലാദ പ്രകടനവും നടത്തി.

ഖൈറുന്നീസ, ഷഹാന തസ്നീം, പ്രസ്ത പ്രേംകുമാർ, മെഹബൂബ, സ്മിത, ഫിദ ഷിറിൻ, ബിജുല, സാജിദ, ശ്രീജയ, നഫീസ, ഹബീബ്, പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:
1. മുക്കം ഉപജില്ല മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ കുമാരനെല്ലൂർ ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന സംഗമത്തിൽ കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ട്രോഫികൾ വിതരണം ചെയ്യുന്നു.

2. മുക്കം ഉപജില്ല മേളകളിൽ ഓവറോൾ ട്രോഫികൾ കരസ്ഥമാക്കിയ കുമാരനെല്ലൂർ ജി എൽ പി സ്കൂൾ സംഘടിപ്പിച്ച വിജയാഹ്ലാദ റാലിയിൽ നിന്ന്.
Previous Post Next Post
Italian Trulli
Italian Trulli