Trending

കുട്ടികളിൽ സർഗ്ഗാത്മകതയും ചിന്തയും വളരണം: വിസ്ഡം സർഗ്ഗ വസന്തം.



നെല്ലിക്കാപറമ്പ്: വിസ്ഡം എജുക്കേഷൻ ബോർഡ് മദ്രസ്സ സർഗവസന്തം കൊടിയത്തൂർ കോംപ്ലക്സ് മത്സരത്തിന് സമാരംഭം കുറിച്ചു. മുക്കം നെല്ലിക്കാപറമ്പ് ഗ്രീൻവാലി സ്കൂളിൽ വെച്ച് നടക്കുന്ന സർഗവസന്തം മത്സരപരിപാടികൾ സി.പി ചെറിയ മുഹമ്മദ് കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു.

വളർന്നുവരുന്ന വിദ്യാർത്ഥികൾക്കിടയിൽ സർഗാത്മക ചിന്തയും, സർഗ്ഗ ബോധവും വളർന്നുവരണന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ സർഗ വാസനകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിൽ വിവിധ മദ്രസകളുടെ മത്സര പരിപാടികൾ അരങ്ങേറി. വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് കൊടിയത്തൂർ കോംപ്ലക്സ് ചെയർമാൻ അബ്ദുഹ്മാൻ മെഡിക്കൽ കോളേജ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ വിസ്ഡം മദ്രസ്സ കൺവീനർ ഐ.പി മൂസ മദനി മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് കബീർ വി കെ, ഡോ. റിയാസുദ്ദീൻ എൻ എന്നിവർ സംസാരിച്ചു.

നജീബ് സലഫി, മൊയ്തീൻ പാറപ്പള്ളി, സൈനുദ്ദീൻ പെരുമണ്ണ, സിറാജ് മാസ്റ്റർ മാവൂർ, ഫസൽ പെരുമണ്ണ, സർജാസ് റഹ്മാൻ, സബീൽ പി.കെ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli