Trending

ജേഴ്‌സി പ്രകാശനം ചെയ്തു.



ദോഹ: പെർഫെക്ട് ഫുട്ബോൾ ക്ലബ് ഇൻ്റർലീഗ് സെവൻസ് ടൂർണമെൻ്റ് സീസൺ ത്രീ യുടെ ജഴ്‌സി പ്രകാശനം ബ്രില്ല്യൻ്റ് എഡുക്കേഷൻ ഗ്രൂപ്പ് എം.ഡി അഷ്‌റഫ് എ.എം പി എഫ് സീ സാരഥി റഷീദ് ചേന്ദമാംഗല്ലൂരിന് നൽകിക്കൊണ്ട് നിർവഹിച്ചു.


ചടങ്ങിൽ അമീൻ കൊടിയത്തൂർ, ഇല്യാസ്, ബാക്കിർ, ഇർഷാദ്, അമീർ അലി, ഷഫീഖ് വി.വി , ജാബിർ കീഴുപറമ്പ് , യാസീൻ, മനാഫ്, ശാഫി, ഷാക്കിർ എ.എം തുടങ്ങിയവർ സംബന്ധിച്ചു.

നവമ്പർ ഏഴ്, പതിനാല് തിയ്യതികളിലായി നടക്കുന്ന മൽസങ്ങളിൽ ആറു ടീമുകളിലായി അറുപതോളം കളിക്കാർ പങ്കെടുക്കും. പൂർണമായും ഖത്തറിൽ താമസക്കാരായ കളിക്കാരെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന മൽസരങ്ങൾ ഇറാനി സ്‌കൂൾ ഗ്രൗണ്ടിൽ വച്ചു വൈകിട്ട് ഏഴുമണി മുതലാണ് നടക്കുന്നത്. കാണികൾക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli