Trending

അധ്യാപക ദിനത്തിൽ ഗുരുവാദരവ് നൽകി യുവധാര കാരക്കുറ്റി.

കൊടിയത്തൂർ: യുവധാര ഗ്രന്ഥശാല കാരക്കുറ്റി അധ്യാപക ദിനത്തിൽ പ്രദേശത്തെ മുതിർന്ന അധ്യാപകരെ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ അധ്യാപകൻ ചേക്കുട്ടി മാസ്റ്റർ, മുതിർന്ന അധ്യാപകരായ എം എ അബ്ദുറഹിമാൻ, കെസിസി അബ്ദുള്ള അൻസാരി, കാരാട്ട് കാരക്കുറ്റി കാദർ മാസ്റ്റർ, സി ടി സി അബ്ദുള്ള, എന്നിവരെ ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി പൊന്നാടയണിയിച്ച് ആദരിച്ചു.

തുടർന്ന് സി ടി സി അബ്ദുള്ള, എം എ അബ്ദുറഹിമാൻ, കെസിസി അബ്ദുള്ള അൻസാരി, എം കെ അബ്ദുസ്സലാം, എം അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പിടി അബൂബക്കർ മാസ്റ്റർ സ്വാഗതവും ലൈബ്രറിയൻ പി പി സുനിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli