ചേന്ദമംഗല്ലൂർ: ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന 'ടീൻ ബീറ്റ്സ്' വിദ്യാഭ്യാസ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഉദയം ഹാളിൽ നടന്ന ചടങ്ങ് ഡോ. ജിഹാദ് യാസിർ ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മറ്റി വൈസ് പ്രസിഡൻ്റ് സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു.
'ആധുനിക കാലത്തെ രക്ഷാകർതൃത്വം' എന്ന വിഷയത്തിൽ സിജി ട്രൈനറും ടീൻ ബീറ്റ്സ് ഡയരക്റ്ററുമായ നസീബ ബഷീർ ക്ലാസെടുത്തു.ഒ സഫിയ, ഇ പി മെഹ്റുന്നീസ, ടി കെ ജുമാൻ, ഡോ. നിമിഷ ജിഹാദ് ആശംസകൾ നേർന്നു.
മഹല്ല് വിദ്യാഭ്യാസ പദ്ധതി കൺവീനർ ഹമീദ് കറുത്തേടത്ത് സ്വാഗതവും കോഡിനേറ്റർ ഷാഹിന ഫൈസൽ നന്ദിയും പറഞ്ഞു.
ഫോട്ടോ: ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന 'ടീൻ ബീറ്റ്സ്' വിദ്യാഭ്യാസ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഡോ. ജിഹാദ് യാസിർ ഉദ്ഘാടനം ചെയ്യുന്നു.
Tags:
MUKKAM