തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ഹെൽത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റാബീസ് വാക്സിൻ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഫ്സൽ സാർ അധ്യക്ഷൻ ആയ പരിപാടി പ്രധാനാധ്യാപിക ഷെറീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
അഞ്ജുത ടീച്ചർ സ്വാഗതം പറഞ്ഞു. ചെറുവാടി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.രമേഷ് ക്ലാസ്സ് നയിച്ചു. തുടർന്ന് അദ്ദേഹം കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകി.
ആശംസകൾ അർപ്പിച്ചു കൊണ്ട് ജിവാഷ് സാർ, കായികാധ്യാപകൻ പ്രദീപ് സാർ എന്നിവർ സംസാരിച്ചു. ഷംന ടീച്ചർ നന്ദി പറഞ്ഞു.
Tags:
EDUCATION