കൊടിയത്തൂർ: കെ. സ്മാര്‍ട്ട് നടപ്പാക്കിയത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുക, പി.എം.എ.വൈ ഭവന പദ്ധതിയിലേക്ക് അപേക്ഷ നല്‍കാനുള്ള അവസരം നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി തിരുത്തുക, തദ്ദേശ സ്ഥാപന ഓഫീസുകളിൽ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോക്കല്‍ ഗവ. മെമ്പേഴ്സ് ലീഗ് നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തോഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായാണ് കൊടിയത്തൂരിലും സമരം നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെ നടപടികൾ മൂലം സാധാരണക്കാരായ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണന്നും പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രസിഡൻ്റ് പറഞ്ഞു.
വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ചsങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് വി ഷംലൂലത്ത്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, ടി.കെ അബൂബക്കർ, യു.പി മമ്മദ്, എം.ടി റിയാസ്, കെ.ജി സീനത്ത്, ഫാത്തിമ നാസർ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR