Trending

ധാർമിക വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം; അലിഫ് ഹോളിഡേ മദ്രസ പ്രവേശനോദ്ഘാടനം.



നെല്ലിക്കാപറമ്പ് ഗ്രീൻ വാലി ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന 'അലിഫ് ഹോളിഡേ മദ്റസ യുടെ പ്രവേശനോദ്ഘാടന സമ്മേളനത്തിൽ വിസ്ഡം എജുക്കേഷൻ ബോർഡ് സംസ്ഥാന കൺവീനർ ഐപി മൂസ മദനി ഉദ്ഘാടനം നിർവഹിക്കുന്നു.

മുക്കം: സാംസ്കാരിക ജീർണതകളും സാമൂഹിക തിന്മകളും അധികരിച്ച ഇക്കാലത്ത് ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വളരെ വർധിച്ചിരിക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു.

മുക്കം നെല്ലിക്കാപറമ്പ് ഗ്രീൻവാലി ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന  
"അലിഫ് ഹോളിഡേ" മദ്രസ പ്രവേശനോദ്ഘാടന പരിപാടിയിൽ വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന കൺവീനർ ഐ.പി മൂസ മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം പ്രസിഡൻ്റ് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ചു. 

ലഹരിയുടെയും അതിലൈംഗികതയുടെയും വ്യാപനവും സാങ്കേതികവിദ്യകളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും ദുരുപയോഗവും വിദ്യാർത്ഥി സമൂഹത്തെപ്പോലും വിനാശകരമായ രീതിയിൽ സ്വാധീനിച്ചു കഴിഞ്ഞിട്ടുണ്ട്. 

ഇളം തലമുറയെ ഇത്തരം വിപത്തുകളിൽനിന്ന് സംരക്ഷിച്ച് ഉത്തമപൗരന്മാരാക്കി വളർത്താൻ ക്രിയാത്മകമായ ശ്രമങ്ങളുണ്ടാവണം. 

ദൈവഭയവും മൂല്യവിചാരവും പകർന്നു നൽകുന്ന മതധാർമിക വിദ്യാഭ്യാസത്തിനും സർഗശേഷികളെ നന്മയുടെ വഴികളിൽ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾക്കും വലിയ പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ഗ്രീൻവാലി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹമീദ് സർ, അലിഫ് ഹോളിഡേ മദ്രസ അക്കാഡമിക് കോഡിനേറ്റർ സർജാസ് റഹ്മാൻ. ബി, ഡോ മുബീൻ എം, വി.കെ കബീർ, ബർജിസ് ഫവാസ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli