കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും സംയുക്തമായി കൊളക്കാടൻ ഗുലാം ഹുസൈൻ മെമ്മോറിയൽ ട്രോഫിക്കും, മുക്കം ഹയർ സെക്കൻഡറി സ്കൂൾ നൽകുന്ന വിന്നേഴ്സ് പ്രൈസ് മണിക്കും, ചക്കിട്ടു കണ്ടി ആലിക്കുട്ടി മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും മജീദ് ചെറുവാടി മെമ്മോറിയൽ പ്രൈസ് മണിക്കും വേണ്ടി ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന പേരിൽ സംഘടിപ്പിച്ച പുറായിൽ ബീരാൻ ഹാജി സ്മാരക ഒന്നാമത് അഖില കേരള ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിൽ അരുണോദയം കുനിയിൽ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ അരുണോദയം ടൗൺ ടീം മുരിങ്ങാംപുറായിയെയാണ് പരാജയപ്പെടുത്തിയത്.
മത്സരം ഇന്ത്യൻ ഫുട്ബോൾ താരം ആസിഫ് സഹീർ കിക്കോഫ് നടത്തി ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങ് സ്വാഗതസംഘം ചെയർമാൻ ഇ രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായി സംസ്ഥാന വൈ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സുരക്ഷ ചെയർമാൻ ഷബീർ ചെറുവാടി പദ്ധതി വിശദീകരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഉപഹാരം നല്കി. ചെറിയാപ്പു കൊളക്കാടൻ, നാസർ കാരന്തൂർ,ഗുലാം ഹുസൈൻ കൊളക്കാടൻ, ചന്ദ്രൻ കെ പി, പി.സി മുഹമ്മദ്,വി വി നൗഷാദ്, താജുദ്ദീൻ കുറുവാടങ്ങൽ, റഫീഖ് ഹസ്സൻ, ടി പി കബീർ, നാസർ കെ ടി, മജീദ് ടി പി, ശരീഫ് നടുവത്ത്,
എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ ഷക്കീബ് കൊളക്കാടൻ സ്വാഗതവും സുരക്ഷാ മേഖല കൺവീനർ എൻ രവീന്ദ്രകുമാർ നന്ദിയും പറഞ്ഞു.
Tags:
SPORTS