Trending

മെക് 7 മെഗാ സംഗമം മെയ് 17 ന് കൊടിയത്തൂരില്‍, ഒരുക്കങ്ങൾ പൂർത്തിയായി.



വാദിറഹ്മ ഗ്രൌണ്ടിൽ ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

മുക്കം: കുറഞ്ഞ കാലത്തിനിടയില്‍ ഏറെ ജനപ്രിയ വ്യായാമമുറയായി പടര്‍ന്നു പന്തലിച്ച മെക് 7 ഹെല്‍ത്ത് ക്ലബ്ബ് സോണ്‍ വണ്‍ ഏരിയ 4 & 5 മെഗാ സംഗമം മെയ് 17 ശനിയാഴ്ച രാവിലെ 6 മണിക്ക് കൊടിയത്തൂര്‍ വാദിറഹ്‌മ മൈതാനിയില്‍ മെക് 7 സ്ഥാപകന്‍ ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്യും.

മെക് 7 സോണ്‍ വണ്ണിലെ 4, 5 ഏരിയകളിലെ അംഗങ്ങള്‍ ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ പരിശീലനത്തിനെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ബ്രാന്‍ഡ് അംബസഡര്‍ അറക്കല്‍ ബാവ, നോര്‍ത്ത് സോണ്‍ കോഡിനേറ്റര്‍ ഡോ. ഇസ്മാഈല്‍ മുജദ്ദിദി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വാർഡ് മെംബർ ഷംലൂലത്ത്, ജില്ലാ കോഡിനേറ്റർ എൻ.കെ മുഹമ്മദ് മാസ്റ്റർ, മുസ്തഫ പെരുവള്ളൂര്‍, ഹഫ്‌സത്ത് ടീച്ചര്‍, ഡോ. മിന നാസര്‍, അശ്‌റഫ് അണ്ടോണ, നൗഷാദ് ചെമ്പറ, വേലായുധന്‍ മാസ്റ്റര്‍, പ്രസീന ടീച്ചര്‍, സനോജ്‌, മുന്‍ഷിറ ടീച്ചര്‍, നവാസ് മഠത്തിൽ, ഷമീമ ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.

മെഗാ സംഗമം പ്രചരണർത്ഥം ബൈക്ക് റാലി മെയ്‌ 16 വെള്ളി വൈകു 4 മണിക്ക് കക്കാടിൽ നിന്നും ആരംഭിക്കും.

സോണ്‍ 1 കോഡിനേറ്റര്‍ നൗഷാദ് ചെമ്പറ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സലീം മാസ്റ്റര്‍, ഏരിയ കോഡിനേറ്റർ നവാസ് മഠത്തിൽ, ബാവ പവര്‍വേള്‍ഡ്, മീഡിയ കൺവീനർ സാലിം ജീറോഡ്, ഷമീമ ടീച്ചർ എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli