ചെറുവാടി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ചെറുവാടിയിലെ വ്യാപാരികളുടെ മക്കളെ സുരക്ഷാ പാലിയേറ്റിവും വ്യാപാരി സമിതിയും സംയുക്തമായി നടത്തിയ ഫുട്ബോൾ മേളയിൽ വ്യാപാരി സമിതി യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ സൂര്യാ അബ്ദുൽ ഗഫൂർ സാഹിബ് ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ആസിഫ് സഹീർ, ഇ. രമേശ് ബാബു, ഗുലാം ഹുസൈൻ, ശബീർ ചെറുവാടി, ശക്കീബ് കൊളക്കാടൻ, നൗഷാദ് വി.വി, മജീദ് പൊതുമാപ്പ്, ഷരീഫ് നടുവത്ത്, നജ്മുദ്ദീൻ, റിയാസ് ബാവ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
KODIYATHUR