കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ 19 എൽ.എസ്.എസ് നേടി പഞ്ചായത്തിൽ ഒന്നാം സ്ഥാനവും 19 യു.എസ്.എസ് നേടി പഞ്ചായത്തിൽ രണ്ടാം സ്ഥാനവും നേടി മികവു പുലർത്തി.
സ്കോളർഷിപ്പ് നേടിയ എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. മധുരവും നൽകി. ചടങ്ങിൽ എല്ലാ രക്ഷിതാക്കളും പങ്കാളികളായി.
ഹെഡ്മിസ്ട്രസ് എ.കെ കദീജ, പി.സി മുജീബ് റഹിമാൻ, പി.പി മമ്മദ് കുട്ടി, ടി ബേനസീറ, പി.ടി അബ്ദു സലീം, ഹസീന വി, ഷഹനാസ് പി.പി, നസീല ടി.എൻ, മുഹമ്മദ് തസ്നീം ഇ, അബ്ദു ചാലിൽ, വി.വി നൗഷാദ്, സഫിയ തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION