Trending

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് മുക്കം സലീമിന് മുക്കത്തിൻ്റെ സമാദരവും സംഗീത വിരുന്നും.



മുക്കം: തനിമ മുക്കം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കളാഴ്ച്ച) വൈകീട്ട് 7 ന് മുക്കം എസ് കെ പാർക്കിൽ സമാദരവും സംഗീത വിരുന്നും സംഘടിപ്പിക്കുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് മുക്കം സലീമിനാണ് മുക്കത്തിൻ്റെ ആദരവ് നൽകുന്നത്. പ്രശസ്ത ഗാന രചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്യും.

മുക്കം ഭാസി, കാഞ്ചന കൊറ്റങ്ങൽ, അഡ്വ. ചാന്ദ്നി വിനോദ്, പി ടി കുഞ്ഞാലി, എ വി സുധാകരൻ, എ പി മുരളീധരൻ, സി ഫസൽ ബാബു, അലി അക്ബർ, ദാമോദരൻ കോഴഞ്ചേരി, അമീൻ ജൗഹർ, ലൈലാബി മുസ്തഫ എന്നിവർ സംസാരിക്കും.

സലാഹുദ്ദീൻ മണ്ണാർക്കാട്, ബേബി സുമതി, മുനീബ് എം ടി, സുഹൈൽ ചെറുവാടി, സൈഫു റഷീദ്, ഷിനോദ് ഉദ്യാനം, ഷഫീഖ് ചേന്ദമംഗലൂർ, കെ കെ സുഹ്റ തുടങ്ങിയവർ ഗാനമാപലിക്കും.
Previous Post Next Post
Italian Trulli
Italian Trulli