ഇളകിയ ഇന്റർലോക്ക് മാറ്റി പുനർ നിർമ്മിക്കണമെന്ന് സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇന്റർ ലോക്ക് വിരിച്ചു ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ തീർത്തും ഇളകി ആശുപത്രിയിലേക്ക് വരുന്ന പാവപ്പെട്ട രോഗികൾക്കും മറ്റു കാൽനട യാത്രക്കാർക്ക് പോലും ദുഷ്കരമായിരിക്കുകയാണ്.
അഴിമതിയും അശാസ്ത്രീയമായ നിർമ്മാണവുമാണ് ഇതിന് കാരണമാക്കിയത്. പ്രവർത്തിയുടെ പോരായ്മ നാട്ടുകാർ നേരത്തെ സൂചിപ്പിച്ചിരുന്നു. ആശുപത്രിയുടെ മുറ്റത്തെ ഇളകിയ ഇന്റർലോക്ക് മാറ്റി പുനർ നിർമ്മിക്കണമെന്ന് സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
ഉദ്ഘാടനം ചെയ്ത് 2 വർഷം തികഞ്ഞില്ല ആശ്യപത്രി മുറ്റത്തെ ഇന്റർ ലോക്ക് ഒന്നായി ഇളകി. വാഹനങ്ങളിലും, കാൽ നടയായും ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾ പ്രയാസത്തിലായിട്ട് ഒരു വർഷത്തിലേറെയായി. ഇന്റർലോക്ക് പതിച്ചതിന്റെ ഉദ്ഘാടനം നടന്നത് 17-1-23 ന്. ഉദ്ഘാടക മുൻ പ്രസിഡണ്ട്, അധ്യക്ഷൻ വാർഡ് മെമ്പർ ഇന്നത്തെ വൈസ് പ്രസിഡണ്ട്. ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ഇന്റർ ലോക്ക് ഇളകി രോഗികളും ജീവനക്കാരും പ്രയാസത്തിലായി. എന്നിട്ടും പഞ്ചായത്തിന് അനക്കമില്ല. ഫലകവും ഫോട്ടോയുമായാൽ ഉത്തരവാദിത്തം കഴിഞ്ഞ മട്ടാണ്. പലരും പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പഞ്ചായത്തിന് അനക്കമില്ല. നേരത്തെ ആശുപത്രി കോമ്പൗണ്ടിലെ തണൽ മരം മുറിച്ചു നീക്കാനുള്ള ശ്രമം എൽ.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. കൊമ്പുകൾ മുറിച്ചു നീക്കാനുള്ള എച്ച്.എം.സി തീരുമാനത്തിന്റെ മറവിൽ തണൽ മരമാകെ മുറിക്കാനായിരുന്നു ഗൂഢശ്രമം. ആശുപത്രിയിലെ മുറ്റം ഇന്റർ ലോക്ക് ഇളകി നടക്കാൻ പോലും പ്രയാസത്തിലായത് ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിലായിട്ടും നടപടിയില്ലാതെ പഞ്ചായത്ത് ഭരണ സമിതി. ഗ്രൂപ്പ് വഴക്കും തമ്മിലടിയും മൂപ്പിളമ പ്പോരും മൂലം ഇതൊക്കെ ശ്രദ്ധിക്കാൻ ഭരണ സമിതിക്ക് കഴിയുന്നില്ല.
കെ.പി ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇ. അരുൺ, നാസർ കൊളായി, ഗിരീഷ് കാരക്കുറ്റി, എൻ. രവീന്ദ്ര കുമാർ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR
