✍🏻നിയാസ് ചെറുവാടി.
ഏറെ നാളത്തെ ക്ഷമക്കും സഹനത്തിനുമൊടുവിൽ റോഡ് വികസനം അവസാനഘട്ടത്തിലെത്തി നിൽക്കുബോൾ ചെറുവാടി എന്ന ഗ്രാമം വലിയ മാറ്റങ്ങളിലൂടെ പുതിയ കാലത്തോടൊപ്പം നടക്കുകയാണ്.
നഷ്ട പ്രതാപം വീണ്ടെടുത്ത് അങ്ങാടിയിലെ വിവിധ ബിൽഡിംഗുകൾ ഉയർത്തി ഭംഗിയിൽ പഴയ കച്ചവടക്കാർ പുതിയ കാലത്തെ വരവേറ്റു തുടങ്ങിയിരിക്കുന്നു. കച്ചവടത്തിന്റെ വസന്ത കാലത്തേ വരവേൽക്കാനായി വ്യാപാരി വ്യവസായി ഏകോപന സമിതി "ചെറുവാടി ഫെസ്റ്റു" മായി മാറുന്ന നാടിനോടൊപ്പം സഞ്ചരിച്ചു തുടങ്ങുന്നു.
വലിയ മാറ്റം വന്നെങ്കിലും ഇതിനുമേൽ ഒരു പാട് വ്യക്തികളുടെ കഷ്ടപാടുകളും വലിയ മൂല്യമുള്ള സ്ഥലങ്ങളും സാമ്പത്തികമായും ശാരീരികവും ദീർഘദൃഷ്ടിയായ ഇടപെടുകളും എടുത്ത് പറയേണ്ടതാണ്.
അതിൽ പ്രധാനമായും "കോട്ടൺ സ്പോട്ട് അബ്ദുക്കയാണ്" റോഡ് വികസനത്തിൽ താഴെ പോയ അങ്ങാടിയിലെ ഹൃദയ ഭാഗത്തെ ബിൽഡിംഗ് വലിയ സാമ്പത്തിക ചിലവിൽ പുതിയ സാങ്കേതിക വിദ്യ കൊണ്ട് വന്ന് ഉയർത്തി തുടക്കം കുറിച്ചപ്പോൾ പിന്നീടത് പള്ളി ബിൽഡിംങ്ങുൾപെടെ മരണ പെട്ടുപോയ മൂസ ഹാജിയുടെ ബിൽഡിംഗുകൾ വരേ മക്കൾ ഏറ്റെടുത്ത് ഉയർത്തുകയും നാടിന്റെ മുഖച്ചായ മാറുകയുമുണ്ടായി.
മാറുന്ന ചെറുവാടിയെ അതിന്റെ സകലമാന ഗന്ധങ്ങളും ശ്വസിച്ചു കൊണ്ട് ഇങ്ങനേ നോക്കി നിൽക്കുന്നത് സുഖകരമായൊരു കാര്യമാണ്.
നാടിന്റെ അടയാളമായി പറഞ്ഞു കേട്ട ചെറുവാടി ചന്ത പോലോത്ത പഴയ പലതും പറിച്ചെറിയപ്പെട്ടെങ്കിലും പുതിയ വലിയ ഷോപ്പിംഗ് കോംപ്ലക്സുകളും, അതിൽ ഹൈപ്പർമാർക്കറ്റുകളും ഉയർന്ന് പൊങ്ങി വലിയ നഗരത്തോട് കിട പിടിക്കുന്ന ആധുനിക സൗകര്യങ്ങൾ നാട്ടിൽ വന്നിരിക്കുന്നു.
ഇപ്പോൾ ദിവസവും പുതിയ ഓരോ കാഴ്ച്ചകൾ തരുന്ന ചെറുവാടിയുടെ നാലു ഭാഗങ്ങളിലേക്കും ബിഎം, ബിസി നിലവാരത്തിൽ റോഡുകൾ അവസാന മിനുക്കു പണിയിലെത്തി നിൽക്കുന്നു.
ഹയർ സെക്കണ്ടറി സ്ക്കൂളുകളും, ആശുപത്രികളും, പെട്രോൾ പമ്പുകളും ഷോപ്പിങ്ങ് കോംപ്ലക്സുകളും, എടിഎം കൗണ്ടറുകളും, വലിയ ഹോട്ടലുകളും അങ്ങനേയങ്ങനെ നിരവധി മാറ്റങ്ങൾ.
കാസർഗോഡിനും കന്യാകുമാരിക്കുമിടയിൽ അലസമായി കിടന്നിരുന്ന ചെറുവാടി കെട്ടിലും മട്ടിലും പുതിയ ചെറുവാടിയായിരിക്കുന്നു. നാട് മാറുമ്പോൾ സന്തോഷം പങ്കിട്ടു കൊണ്ട് മാറ്റമില്ലാതെ എല്ലാം നോക്കിക്കണ്ട്കുറേ നിഷ്കളങ്ക മനുഷ്യരും.
Tags:
KODIYATHUR

