മികച്ച തണല്‍ അയല്‍ക്കൂട്ടത്തിനുള്ള ഉപഹാരം കാരശ്ശേരി ഗ്രാമ പപഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ ഗോതമ്പറോഡ് തണല്‍ അയല്‍ക്കൂട്ടായ്മകളുടെ സംഗമത്തില്‍ നടുവശ്ശേരി അയല്‍ക്കൂട്ടത്തിന് സമ്മാനിക്കുന്നു.
മുക്കം: ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പലിശരഹിത അയല്‍ക്കൂട്ടായ്മകളുടെ സംഗമവും അവാര്‍ഡ് ദാനവും കാരശ്ശേരി ഗ്രാമ പപഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എ.എം.ഐ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ തണല്‍ പ്രസിഡന്റ് അഷ്‌റഫ് പി. കെ അധ്യക്ഷത വഹിച്ചു.
ഗോതമ്പറോഡ് തണല്‍ അയല്‍ക്കൂട്ട സംഗമത്തില്‍ ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തില്‍ ട്രെയിനര്‍ ചാലില്‍ അബ്ദു ക്ലാസെടുക്കുന്നു.
ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തില്‍ ട്രെയിനര്‍ ചാലില്‍ അബ്ദു ക്ലാസെടുത്തു. മികച്ച അയല്‍ക്കൂട്ടമായി നവുശ്ശേരി അയല്‍ക്കൂട്ടം, മികച്ച സെക്രട്ടറി ജസീല കെ.കെ എന്നിവര്‍ക്കുള്ള ഉപഹാരവും, സംഗമം ദശ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
സാലിം ജീറോഡ്, ഫരീദ, സൈഫുന്നിസ റഷീദ്, ദശിയ മാവായി, ജസീല കെ.കെ, ഷമീമ എന്നിവര്‍ സംസാരിച്ചു.
Tags:
MUKKAM

