Trending

വയനാട് പുനരധിവാസത്തിന് മുസ്ലീം ലീഗിന്റെ കൈത്താങ്ങ്; ചെറുവാടി ടൗൺ ഫണ്ട് ശേഖരണം ഉദ്ഘാടനം.



ചെറുവാടി: വയനാട് പുനരധിവാസത്തിനായി മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ഫണ്ട് ശേഖരണത്തിന്റെ ചെറുവാടി ടൗൺ തല ഉദ്ഘാടനം ബാഡ്യൻ ബാബു ഫോർ വയനാട് ആപ്ലിക്കേഷനിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്ത് നിർവഹിച്ചു.

കോയകുട്ടി മാസ്റ്റർ, അഹമ്മദ് കരിമ്പനങ്ങോട്ട്, എസ്എ നാസർ, എൻ മുഹമ്മദ്, മുസ്ലീം ലീഗ് ഭാരവാഹികളായ ജബ്ബാർ പുത്തലത്ത്, കുഞ്ഞോയി പാറക്കൽ, നിയാസ് ചെറുവാടി, വനിതാ ലീഗ് ഭാരവാഹികളായ സുഹ്റ വെള്ളങ്ങോട്ട്, ഹംന ബംഗാളത്ത് എന്നിവർ സംബന്ധിച്ചു. 

വരും ദിവസങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് വയനാടിനായി ഫണ്ട് ശേഖരണം നടത്തുമെന്ന് മുസ്ലീം ലീഗ് ഭാരവാഹകൾ അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli