Trending

പന്നിക്കോട് എയുപി സ്കൂളിന് ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ്; എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.



പന്നിക്കോട്: പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പന്നിക്കോട് എയുപി സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കായി പുതിയ ബസ് സർവീസ് ആരംഭിച്ചു. ജി.പി.എസ്, സി.സി.ടി.വി ക്യാമറ ഉൾപ്പടെയുള്ള സൗകര്യങ്ങളുമായാണ് പുതിയ ബസ് സർവീസ് ആരംഭിച്ചത്.
ബസിൻ്റെ ഫ്ലാഗ് ഓഫ് ലിൻേറാ ജോസഫ് എംഎൽഎ നിർവഹിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു മുഖ്യാതിഥിയായി. പി.ടി എ പ്രസിഡൻ്റ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി കേശവൻ നമ്പൂതിരി വാഹനത്തിൻ്റെ താക്കോൽ കൈമാറി. സ്കൂളിന് ഭക്ഷണ ഹാളും ഡിജിറ്റൽ ക്ലാസ് മുറികളും ഒരുക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ ലീഡർ വൈജയന്ത് എംഎൽഎക്ക് നിവേദനം നൽകി.

ഗ്രാമ പഞ്ചായത്തംഗം യു.പി മമ്മദ്, കരീം പഴങ്കൽ, സി ഹരീഷ്, പുതുക്കുടി മജീദ്, ബാബു മൂലയിൽ, സി ഫസൽ ബാബു, അനസ് ഉച്ചക്കാവിൽ, രാജൻ പരപ്പിൽ, പ്രധാനാധ്യാപിക പി.എം ഗൗരി, റസീന മജീദ്, ടി.കെ ജാഫർ, നജീബ് ചാലിക്കുളത്തിൽ, റൂബിയ, പി.കെ ഹഖീം കളൻ തോട്, നാരായണൻ നമ്പൂതിരി, കാക്കിരി അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post
Italian Trulli
Italian Trulli