ചേന്ദമംഗല്ലൂർ: ഒതയമംഗലം മഹല്ല് കമ്മിറ്റി ഭാരവാഹി, ഇസ്‌ലാഹിയ അസോസിയേഷൻ മാനേജ്മെൻ്റ് കമ്മിറ്റി അംഗം, ജമാഅത്തെ ഇസ്‌ലാമി ഹൽഖ നാസിം, ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ. കെ അബ്ദുറഹിമാൻ (80) നിര്യാതനായി. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു. സ്കൂൾ അധ്യാപകനായും വിവിധ പള്ളികളിൽ ഖത്തീബ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സുബൈദ വി തട്ടാരത്തൊടി.
മക്കൾ: ബുഷ്റ ഹമീദ്, ഉമർ നബീൽ(ഖത്തർ), നഈം, അൻവർ (ജമാഅത്തെ ഇസ്ലാമി മുക്കം ഏരിയാ സെക്രട്ടറി).
മരുമക്കൾ: അബ്ദുൽ ഹമീദ് എ.പി (വെസ്റ്റ് ചേന്ദമംഗല്ലൂർ), സമീഹ (ചേളന്നൂർ), നബീഹത് ഫഹ്‌മി (ശിവപുരം), റുക്സീന (കരുവൻപൊയിൽ).
സഹോദരങ്ങൾ: ഖദീജ, അബ്ദുൽ ഖാദർ, ഫാത്തിമ, ഹലീമ, ഇയ്യാത്തുമ്മ, സുൽഫിക്കർ.
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാത്രി 10 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ.
