Trending

സമസ്തയുടെ സംഘശക്തി സാക്ഷ്യപ്പെടുത്തി സുന്നി ആദർശ സമ്മേളനം.



ചെറുവാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംഘശക്തി സാക്ഷ്യപ്പെടുത്തി സുന്നി ആദർശ സമ്മേളനം. സമസ്ത കുടിയത്തൂർ പഞ്ചായത്ത് കോ- ഓഡിനേഷൻ കമ്മറ്റി ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ നൂറ് കണക്കിൻ പ്രവർത്തകർ പങ്കെടുത്തു.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയതു. സ്വാഗത സംഘം ചെയർമാൻ കെ മോയിൻ കുട്ടി മാസ്റ്റർ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലുർ മുഖ്യ പ്രദാഷണം നടത്തി. മുസ്തഫ  അശ്റഫി കക്കുപടി വിഷയാവതരണം നടത്തി.


സയ്യിദ് മിർബാത്ത് തങ്ങൾ ജമലുല്ലൈലി, ഒ.പി.എം അശ്റഫ്, സലാം ഫൈസി മുക്കം, അലി അക്ബർ മുക്കം, എം.പി അഹ്മ്മദ്  കുട്ടി ബാഖവി, കെ.വി അബ്ദു റഹിമാൻ, അശ്റഫ് റഹ്മാനി കൽപള്ളി, നുറുദീൻ ഫൈസി മുണ്ടുപാറ, വൈത്തല അബുബക്കർ, എസ്.എ നാസർ, അബ്ദുൽ അസീസ് മുസ്‌ലിയാർ, എൻ.കെ റസാക് മുസ്ലിയാർ  പ്രസംഗിച്ചു. ജനറൽ കൺവിനർ സി.കെ ബീരാൻകുട്ടി സ്വാഗതവും പുത്തലത്ത് മൊയ്തീൻ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli