കൂളിമാട്: കൂളിമാട് മഹല്ല് കമ്മിറ്റിയുടെ നാല് മാസം നീണ്ടു നില്ക്കുന്ന കുടുംബ ശാക്തീകരണ ക്യാമ്പയിൻ തുടങ്ങി. കാമ്പയിനിൻ്റെ ഭാഗമായി നടക്കുന്ന ക്ലസ്റ്റർ സംഗമങ്ങളുടെ ഉദ്ഘാടനം പ്രസിഡണ്ട് ടി.സി മുഹമ്മദാജിയുടെ അധ്യക്ഷതയിൽ അശ്റഫ് റഹ്മാനി നിർവ്വഹിച്ചു. കെ.എ ഖാദർ മാസ്റ്റർ വിഷയമവതരിപ്പിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദു റഷീദ്, ടി.വി ഷാഫി മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. ജ: സെക്രട്ടരി കെ വീരാൻ കുട്ടി ഹാജി, കെ.എ റഫീഖ് എന്നിവർ ഉപഹാര സമർപ്പണം നടത്തി.
ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, അയ്യൂബ് കൂളിമാട്, എ.സി അഹമ്മദ് കുട്ടി മൗലവി, ടി.വി.സി, അബ്ദുല്ല ദാരിമി, കെ.ടി.എ നാസർ, കെ.സി നജ്മുൽ ഹുദാ, ഇ കുഞ്ഞോയി സംസാരിച്ചു.
Tags:
MAVOOR
