Trending

കേരളത്തിന് വേണ്ടി യാതൊന്നുമില്ല; തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റെന്ന് പ്രതിപക്ഷം.



തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റെന്ന് പ്രതിപക്ഷം. തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമില്ലെന്ന് കോൺഗ്രസ്. പ്രത്യക്ഷ നികുതിയിൽ വന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു.മധ്യവര്‍ഗത്തെ അഭിമുഖീകരിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സാമ്പത്തികപ്രയാസങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു.

പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതപ്രയാസങ്ങളെ മുഖവിലക്കെടുക്കാത്ത ബജറ്റാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. 25 കോടി ആളുകളാണ് ഇപ്പോള്‍ തൊഴിലില്ലാത്തവരായുളളത്. ആദായനികുതി സ്ലാബുകള്‍ അഞ്ചുസ്ലാബുകളാക്കി വെട്ടിക്കുറച്ചു.

കൊവിഡാന്തരകാലത്ത് തൊഴിലില്ലായ്മയും പട്ടിണിയും സ്വാതന്ത്ര്യാനന്തരകാലത്തെ ഏറ്റവും വലുതാണെന്നും ഇത് കണ്ടില്ലെന്ന് നടിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

കേരളത്തിന് വേണ്ടി യാതൊന്നും അവതരിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, കര്‍ണാടകം പോലെ ബി.ജെ.പിക്ക് നിര്‍ണായകമായ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്തു. വരള്‍ച്ചാധനസഹായമാണ് കര്‍ണാടകക്ക് അനുവദിച്ചത്. വിലക്കയറ്റത്തിനെതിരെ കാര്യമായ ഒന്നുമില്ല.

ലോകം ഉറ്റുനോക്കുന്ന ബജറ്റാണിതെന്നാണ് മോദി പറഞ്ഞത്. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളെ ബജറ്റാണെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. കൊട്ടിഘോഷിക്കുന്ന പദ്ധതികളൊന്നുമില്ല. തൊഴിലില്ലായ്മയും പട്ടിണിയും കൊടുമ്പിരിക്കൊണ്ട കാലത്താണ് ബജറ്റെന്നിട്ടും അതിന് തക്കതായ പരിഹാരമൊന്നുമില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു.

Union Budget 2023: 'ആരും പട്ടിണി കിടക്കില്ല'; പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി.

ദില്ലി: പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച്‌ നിര്‍മ്മല സീതാരാമന്‍.കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടിയായിരിക്കും നീട്ടുക.

രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2023-ലും ഉയര്‍ന്ന തോതിലുള്ള ഭക്ഷ്യ ദൗര്‍ബല്യവും ഉണ്ടായേക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്. ഏകദേശം 800 ദശലക്ഷം ആളുകള്‍ക്ക് ഇതുമൂലം സഹായം ലഭിക്കും. ഒരാള്‍ക്ക് പ്രതിമാസം അഞ്ച് കിലോ സൗജന്യ ഗോതമ്ബോ അരിയോ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 പ്രകാരമുള്ള പതിവ് പ്രതിമാസ അവകാശങ്ങള്‍ക്ക് മുകളിലാണ്.

28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയാതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതുവരെ പദ്ധതിക്ക് സര്‍ക്കാരിന്റെ മൊത്തം സാമ്ബത്തിക ബാധ്യത 3.91 ലക്ഷം കോടി രൂപയാണ്

ക്ഷേമപദ്ധതിക്ക് കീഴില്‍, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്‌എസ്‌എ), അന്തോദയ അന്ന യോജന, മുന്‍ഗണനാ കുടുംബങ്ങള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) ഉള്‍പ്പെടെയുള്ള പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നു.ഏറ്റവും പുതിയ വിപുലീകരണം പദ്ധതിയുടെ ഏഴാം ഘട്ടമായിരിക്കും. ഇതിന് മുന്‍പ് 020 ഏപ്രില്‍ മുതല്‍ 2020 നവംബര്‍ വരെ ഒന്നും നാടും ഘട്ടങ്ങളും 2022 മാര്‍ച്ച്‌ വരെ 11 മാസം മൂന്നും നാലും ഘട്ടങ്ങളും ഏപ്രില്‍ 2022 മുതല്‍ സെപ്റ്റംബര്‍ 2022 വരെ അഞ്ചും ആരും ഘട്ടങ്ങളും പിന്നിട്ടു.

മൊബൈലിനും ടിവിക്കും വില കുറയും; സ്വര്‍ണം, വെള്ളി, സിഗരറ്റ് വില കൂടും.

ഡല്‍ഹി: കേന്ദ്ര ബജറ്റിൽ ഇലക്ട്രിക് ഉപകരണ നിർമാണത്തിനുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ടെലിവിഷന്‍ സെറ്റുകള്‍, കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. എന്നാല്‍ സിഗരറ്റ്, കോമ്പൗണ്ട് റബ്ബർ, സ്വര്‍ണം, വെള്ളി, വജ്രം എന്നിവയുടെ വില കൂടും.
ഇലക്ട്രിക്ക് ചിമ്മിനി ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2 കോടി വിറ്റുവരവ് ഉള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവുണ്ട്. മാസ നിക്ഷേപ പദ്ധതികളുടെ പരമാവധി തുക ഉയർത്തി. സിംഗിൾ അക്കൗണ്ടുകൾക്ക് പുതിയ പരിധി 9 ലക്ഷവും ജോയിൻ്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷവും പരിധിയാക്കി. പഴയ വാഹനങ്ങൾ പൊളിക്കൽ നയത്തിന് കൂടുതൽ സഹായം നല്‍കും. സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി വിപുലമാക്കും. പഴയ സർക്കാർ വാഹനങ്ങളും പൊളിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മധ്യവർഗത്തിന് ആശ്വാസമേകി ആദായ നികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല. ആദായ നികുതി പരിധി അഞ്ചു ലക്ഷത്തിൽ നിന്നാണ് ഏഴു ലക്ഷമായി ഉയർത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രഖ്യാപനം ഇടത്തരക്കാർക്ക് ആശ്വാസമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതിയിൽ സ്ലാബുകൾ അഞ്ചായി കുറച്ചു. 6-9 ലക്ഷം വരെ 10 ശതമാനം , 9-12 ലക്ഷം വരെ 15%, 12-15 ലക്ഷം വരെ 20%,15 ലക്ഷത്തിന് മുകളില്‍ 25 ശതമാനം എന്നിങ്ങനെയാണ് പുതിയ സ്ലാബുകൾ. സ്റ്റാർട്ടപ്പുകൾക്ക് 10 വർഷത്തേക്ക് നികുതിയില്ല. ഇതിന് പുറമെ 50 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള പ്രൊഫഷനുകൾക്കും നികുതി ഇളവ്. കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകളും കുറച്ചു.
Previous Post Next Post
Italian Trulli
Italian Trulli