Trending

50 - 50 വാഴക്കുലയുമായി വീണ്ടും സലഫി സ്കൂൾ.



കൊടിയത്തൂർ: സലഫി പ്രൈമറി സ്കൂൾ കുട്ടികൾക്ക് കൃഷി പ്രോൽസാഹനത്തിനായി മാനേജ്മെന്റ് നൽകിയ വാഴക്കന്നിൽ നിന്നുള്ള വാഴക്കുലകൾ വീണ്ടും സ്കൂളിലെത്തിച്ചു. മൂന്നാം ക്ലാസിലെ ഫൈഹ എ.കെയാണ് ഒരു പൂവൻ കുല സ്കൂളിനായി നൽകിയത്.

പഴം കുട്ടികൾക്ക് വിതരണം ചെയ്യുന്നു.
സ്കൂളിലെത്തിച്ച വാഴക്കുല വിദ്യർത്ഥി പ്രതിനിധിയായ നുഹ മർയം, അധ്യാപികമാരായ കവിത ടീച്ചർ, തസ്ലീന ടീച്ചർ, നജ്മുന്നീമ്പടിച്ചർ എന്നിവർ ഏറ്റുവാങ്ങി.


വ്യത്യസ്ത സമയങ്ങളിലായി 50-50 പദ്ധതിയിൽ പെട്ട വാഴക്കുലകൾ കുട്ടികൾ സ്കൂളിലെത്തിച്ചു കൊണ്ടിരിക്കുന്നു.
കുട്ടികൾക്കും അവർക്ക് പ്രേരണയും സഹായവും നൽകിയ രക്ഷിതാക്കൾക്കും ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ അഭിനന്ദനങ്ങളറിയിച്ചു
Previous Post Next Post
Italian Trulli
Italian Trulli