Trending

പന്നിക്കോട് ഏരിയ ഫോറം ഖത്തർ (PAFQ) ലോഗോ പ്രകാശനം ചെയ്തു.



പന്നിക്കോട്: പന്നിക്കോട് ഏരിയയിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ പന്നിക്കോട് ഏരിയ ഫോറം ഖത്തറിൻ്റെ (PAFQ) ലോഗോ പ്രകാശനം ചെയ്തു.

ദോഹയിലെ അബു ഹമുർ നാസ്‌കോ ഹോട്ടലിൽ നടന്ന ചടങ്ങിൽ
ചാലിയാർ ദോഹ ചീഫ് അഡ്വൈസറും പ്രമുഖ ട്രൈനറുമായ മഷ്ഹൂദ് തിരുത്തിയാട് പ്രകാശന കർമം നിർവഹിച്ചു. PAFQ രക്ഷാധികാരിയും കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ പ്രസിഡൻ്റുമായ നൗഫൽ കട്ടയാട്ട് ഏറ്റുവാങ്ങി.

PAFQ പ്രസിഡൻ്റ് സിറാജ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഫൽ കട്ടയാട്ട്, ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സി.ടി സിദ്ദീഖ്, കൊടിയത്തൂർ സർവീസ് ഫോറം പ്രസിഡൻ്റ് യാസീൻ അബ്ദുല്ല, നെല്ലിക്കാ പറമ്പ് സൗഹൃദ വേദി പ്രസിഡൻ്റ് മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. ദുൽഫുഖാർ പന്നിക്കോടിൻ്റെ ചരിത്രം അവതരിപ്പിച്ചു.

തുടർന്ന് നടന്ന ട്രൈനിംഗ് സെഷനിൽ മഷ്ഹുദ് തിരുത്തിയാട് നേതൃത്വം നൽകി. പുതിയ ജനറേഷനോട് സംവദിക്കാൻ കഴിയുന്ന രൂപത്തിൽ സംഘടനകളുടെ പ്രവർത്തന രീതിയിൽ മാറ്റമുണ്ടാവണമെന്ന് അദ്ധേഹം പറഞ്ഞു.
സെക്രട്ടറി സബീൽ പന്നിക്കോട് സ്വാഗതവും ട്രഷറർ മൻസൂർ പൊലുകുന്നത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli