കൊടിയത്തൂർ: ഇന്ത്യയുടെ 74-ാം മത് റിപ്പബ്ലിക്ക് ദിന പരിപാടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികളിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊടിയത്തൂർ ഫേസ് ക്യാമ്പസ് വിദ്യാർത്ഥി അമാൻഷാ അബ്ദുല്ലയെ വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നാണ് 50 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത ഈ 50 വിദ്യാർത്ഥികൾക്ക് ഇന്ത്യയുടെ പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരമായാ സെൻട്രൽ വിസ്ത സന്ദർശിക്കാനും 26 നു നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിന്റെയും അനുബന്ധ പരിപാടികളുടെയും ഭാഗമാകാനും അവസരം ലഭിക്കും. പ്രധാനമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരുമാരും സംവദിക്കാനുള്ള അവസവും അമൻഷക്ക് ലഭിക്കും.
കൂടാതെ പാർലമെന്റ് ഹൗസ്, ഇരു സഭകൾ, പാർലമെന്റ് മ്യൂസിയം, പ്രധാനമന്ത്രി സംഗ്രാലായ, നാഷണൽ വാർ മെമ്മോറിയൽ എന്നിവ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.
ആദരിക്കൽ ചടങ്ങിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ശംസുദ്ദീൻ ചെറുവാടി, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഹമീദ്, കൊടിയത്തൂർ പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ സീനത്ത് കെ.ജി, ഫേസ് ഫൌണ്ടേഷൻ ജനറൽ സെക്രട്ട്രറി ഇ യഅ്ഖൂബ് ഫൈസി, ഫേസ് പ്രിൻസിപ്പൽ ഇൻ ചാർജ് അമീർ അലി നൂറാനി, അഡ്മിനിസ്ട്രേറ്റർ എൻ ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.
