കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിന്റേയും അംഗൻവാടിയുടേയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജി അബ്ദുൽ റഷീദ് അധ്യക്ഷനായിരുന്നു.
പി.പി ശിഹാബ്, പി അഹമ്മദ് കുട്ടി, എം മുഹമ്മദുണ്ണി, കെ ജ്യോതി ബാസു സംസാരിച്ചു. ദേശഭക്തിഗാന സദസ്സ്, പ്രഭാഷണം, ക്വിസ് മത്സരം, പായസ വിതരണം, കലാ വിരുന്ന് തുടങ്ങി വിവിധ പരിപാടികൾ നടന്നു.
സിനി ടീച്ചർ, സഫിയ വി, ബേബി അസൂറ, എം ആരിഫ, ഗംഗ, ബേബി ഷക്കീല, സുബൈദ നേതൃത്വം നൽകി.



