കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിൽ 'ഇഷ്കേ ഇന്ത്യ' എന്ന തലക്കെട്ടിൽ നടന്ന റിപബ്ലിക് ദിനാഘോഷത്തിൽ നിന്ന്.
കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിൽ 'ഇഷ്കേ ഇന്ത്യ' എന്ന തലക്കെട്ടിൽ വിവിധ റിപബ്ലിക് ദിന പരിപാടികൾ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എ.കെ റാഫി പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ വി.വി നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.
ഹെഡ് മാസ്റ്റർ ടി.കെ ജുമാൻ അധ്യക്ഷത വഹിച്ചു.
സീനിയർ അസി. സി അബ്ദുൽ കരീം സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.കെ രഹ്ന നന്ദിയും പറഞ്ഞു. വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയിൽ വിദ്യാർഥികളുടെ വർണാഭമായ റിപബ്ലിക് ദിന റാലി നടന്നു.
ദേശഭക്തിഗാനം, പ്രഭാഷണം, ക്വിസ്, ഫാൻസി ഡ്രസ്, മാഗസിൻ നിർമാണ മത്സരം, സ്കിറ്റ് എന്നിവ അരങ്ങേറി.
സുസ്മിന, നജ്മുന്നീസ, രഹ് ന സാലിം, സൗമ്യ പന്നിക്കോട്, സുലൈഖ കണ്ണാംപറമ്പ്, ഷബീർ കഴായിക്കൽ എന്നിവർ നേതൃത്വം നൽകി.



