ചെറുവാടി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.ബി.വി ചെറുവാടി റെയ്ഞ്ച് കമ്മിറ്റിയുടെ കീഴിൽ 'സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ' എന്ന സന്ദേശത്തിൽ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം റാലിയും ബാല ഇന്ത്യയും സംഘടിപ്പിച്ചു.
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ പതാക ഉയർത്തി തുടക്കം കുറിച്ചു. എസ്.എം.എഫ് കൊടിയത്തൂർ പഞ്ചായത്ത് വർക്കിംഗ് സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു റെയ്ഞ്ച് സെക്രട്ടറി റസീൽ ഹുദവി പ്രമേയ പ്രഭാഷണം നടത്തി.
സൽമാൻ യമാനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈത്തില അബൂബക്കർ, സാദിഖ് ചെറുവാടി ആശംസകൾ നേർന്നു. ആബിദ് നദ്‌വി നന്ദി പറഞ്ഞു.
Tags:
KODIYATHUR


