ഫുട്ബോൾ മത്സരങ്ങൾക്കിടെ റഫറി യെല്ലോ, റെഡ് കാർഡുകൾ ഉയർത്തുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, കളിക്കളത്തിൽ മാന്യമായ ഇടപെടൽ സാധ്യമാക്കാൻ ലക്ഷ്യമിട്ട് വൈറ്റ് കാർഡ് അവതരിപ്പിച്ചിരിക്കുകയാണ് പോർച്ചുഗൽ.
പരീക്ഷണാടിസ്ഥാനത്തിൽ ലീഗ് മത്സരത്തിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ മാർഗനിർദേശത്തോടെയാണ് ലീഗ് മത്സരത്തിൽ ഇത് കൊണ്ടുവന്നത്. ബെൻഫിക്കയും സ്പോർടിങ്ങും ലിസ്ബണും തമ്മിലുള്ള വുമൺസ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് റഫറി ഇത് പ്രയോഗിച്ചത്.
ബെൻഫിക്കയുടെയും സ്‌പോർട്ടിങ്ങിന്റെയും മെഡിക്കൽ സ്റ്റാഫിന് നേരെയാണ് കാർഡ് ഉയർത്തിയത്. മത്സരത്തിനിടെ കുഴഞ്ഞുവീണ ആരാധകന് അടിയന്തര വൈദ്യസഹായം നൽകാൻ ഓടിയെത്തിയ മെഡിക്കൽ സ്റ്റാഫിന് നേരെയാണ് കാർഡ് കാണിച്ചത്. പോർച്ചുഗീസ് റഫറി കാതറീന ക്യാമ്പോസ് ആണ് വൈറ്റ് കാർഡ് ആദ്യമായി ഉയർത്തിയത്.
കളിക്കാരുടെ അനാവശ്യമായ എതിർപ്പ് മറികടക്കുന്നതിന് വേണ്ടിയുമാണ് പുതിയ സമ്പ്രദായമെന്ന് റിപ്പോർട്ടുണ്ട്.
