കൊടിയത്തൂർ: പരേതനായ പൂളക്കൽ ഉമ്മർ സാഹിബിൻ്റെ മകൻ മമ്മദ് കുട്ടി (62) മരണപ്പെട്ടു. കരൾ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു.
ഭാര്യ: സുബൈദ താമരശ്ശേരി.
മക്കൾ: അനസ്, സജിന, മഷായിറ.
മരുമക്കൾ: ഹനീഫ വാഴക്കാട്, റനീഷ് താമരശ്ശേരി, റബീബ ചിറ്റാരിപിലാക്കൽ.
മയ്യിത്ത് നമസ്കാരം ഇന്ന് (26-01-2023) രാത്രി 9 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.
📢 പൂളക്കൽ മമ്മദ് കുട്ടി സഹായ സമിതി അറിയിപ്പ്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കരൾ മാറ്റ ശസ്ത്രക്രിയക്കായി നാട്ടുകാർ സഹായ സമിതി രൂപികരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊടിയത്തൂർ പൂളക്കൽ മമ്മദ് കുട്ടി അല്ലാഹുവിൻ്റെ അലംഘനീയമായ വിധിക്ക് വിധേയമായി നാഥനിലേക്ക് യാത്രയായ വിവരം വ്യസന സമേതം അറിയിക്കുന്നു.
ചികിത്സയുമായി ബന്ധപ്പെട്ട് സഹായ സഹകരണങ്ങൾ ചെയ്ത എല്ലാവർക്കും കമ്മറ്റിക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ എന്നു പ്രാർഥിക്കുകയും ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട് ഈ അക്കൗണ്ടിലേക്ക് ഇനി ആരും പണം അയക്കേണ്ടതില്ല എന്നും അറിയിക്കുന്നു.
എന്ന്
എം.എ.അബ്ദുസ്സലാം (ചെയർമാൻ),
കെ.പി അബ്ദുറഹിമാൻ
(കൺവീനർ, പൂളക്കൽ മമ്മദ് കുട്ടി ചികിൽസാ സഹായ സമിതി).
