Trending

ഗ്രാമ സ്വരാജ് പദയാത്ര നടത്തി.



ചെറുവാടി: 'നമ്മൾ ഇന്ത്യൻ ജനത' എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എസ്.എസ്.എഫ് ചെറുവാടി സെക്ടറിന് കീഴിൽ ഗ്രാമ സ്വരാജ് പദയാത്ര നടത്തി.

വൈകിട്ട് 03:30ന് പഴം പറമ്പിൽ നിന്ന് ആരംഭിച്ച യാത്ര പൊറ്റമ്മൽ, തെനങ്ങാപറമ്പ്, കണ്ടങ്ങൽ, ചുള്ളിക്കാപറമ്പ് യൂണിറ്റുകൾ പിന്നിട്ട് എട്ടുമണിക്ക് ചെറുവാടിയിൽ സമാപിച്ചു.

നമ്മൾ ഇന്ത്യൻ ജനത, വിപ്ലവത്തിന്റെ 50 വസന്ത വർഷങ്ങൾ എന്നീ പ്രമേയങ്ങളിൽ ഫസൽ കണ്ണാംപറമ്പ്, മുബാരിഷ് പി.എ സന്ദേശ പ്രഭാഷണങ്ങൾ നടത്തി. സമാപന സംഗമത്തിൽ ഡിവിഷൻ സെക്രട്ടറി അബ്ദുൽ ബാരി സംസാരിച്ചു. സ്വാദിഖ് അലി സ്വാഗതവും സിദാൻ ടി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli