പന്നിക്കോട്: ഹിദായത്ത് സിബിയാൻ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം അസംബ്ലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
"ഇന്ത്യൻ ദേശീയതയും മുസ്ലിങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ഖത്തീബ് റഊഫ് ബാഖവി പ്രഭാഷണം നടത്തി. ഷൗക്കത്ത് പന്നിക്കോട് ക്വിസ്സിന് നേതൃത്വം നൽകി.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച മിൻഹാസ് എ.പി, മിൻഹാൽ എന്നീ വിദ്യാർഥികൾക്ക് മുസ്തഫ മുസ്ലിയാർ സമ്മാനവിതരണം നടത്തി. എസ്.കെ.എസ്.ബി.വി ട്രഷറർ ഫായിസ് പി.ടി നന്ദി പ്രകാശിപ്പിച്ചു.
