ചെറുവാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 'പുലർകാലം' പദ്ധതി ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബഹുമാന്യനായ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സി.വി അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു.
ഈ പ്രോഗ്രാമിന്റെ ഭാഗമായി ഏറോബിക്സ്, യോഗ, തൈക്കോണ്ടോ തുടങ്ങിയ പരിശീലനത്തിലൂടെ കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ചടങ്ങിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, എസ്.എം.സി ചെയർമാൻ ആസാദ് മാസ്റ്റർ, എച്ച്.എം അജിതകുമാരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പൽ ഷക്കീബ് മാസ്റ്റർ സ്വാഗതവും പുലർകാലം കോഡിനേറ്റർ സുജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.
