Trending

മുക്കം നഗരസഭ വയോജന സംഗമം നടത്തി


മുക്കം നഗരസഭ വയോജന സംഗമം 2023 നടത്തി. നഗരസഭയിലെ 33 ഡിവിഷനുകളിലേയും മുതിർന്ന പൗരന്മാർക്ക് ഒന്നിച്ചു കൂടുന്നതിനുളള അവസരമാണ് സംഗമത്തിലൂടെ നഗരസഭ ഒരുക്കിയതു്.. പ്രായം ചെന്നവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരസ്പരം പരിചയം പുതുക്കാനും കലാ പരിപാടികൾ അവതരിപ്പിക്കാനും കൂടിയുളളതായി വയോജന സംഗമം. ജീവിത ശൈലീ രോഗങ്ങളുടെ പരിശോധനയും വേദിയിൽ നടന്നു. സംഗമം മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ തിരുവാമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രായമാവർ . വെറുതെയിരിക്കാതെ അവരുടെ അനുഭവസമ്പത്തു സാമൂഹ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്ന് എം എൽ എ പറഞ്ഞു. വെറുതെയിരുന്നാൽ എളുപ്പം വയസ്സാവും. രോഗം പിടിപെടും. അതിനാൽ ഇഷ്ടമുളള മേഖല കണ്ടെത്തണമെന്നും അദ്ദേഹം സുചിപ്പിച്ചു. നഗരസഭാ ചെയർമാൻ പിടി. ബാബു അധ്യക്ഷനായി. ICDS സൂപ്പർവൈസർ റീജ.ടി.പി. റിപ്പോർട്ടു അവതരിപ്പിച്ചു. നഗരസഭാ സെൽട്ടറി എം.വിജില സ്വാഗതവും ക്ഷേമകാര്യ സമിതി ചെയർമാൻ വി കുഞ്ഞൻ നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ചാന്ദ്നി, ഇ.സത്യനാരായണൻ ,,റുബീന, പ്രജിത പ്രദീപ്, കൗൺസിലർമാർ അബ്ദുൾ ഗഫൂർ, അശ്വതി, ജോഷി ല , മധു, ബിന്ദു ബിന്നി , ഫാത്തിമ, ടി. ബാലൻ, അബ്ദുൾ അസീസ്എന്നിവർ സംസാരിച്ചു. പ്രായം ചെന്നവരുടെ മാനസിക വ്യാപാരങ്ങൾ എന്ന വിഷയത്തിൽ പേഴ്സനൽ ടെയ്നർ അനൂപ് ക്ലാസെടുത്തു. സംഗമത്തിൽ 90 കഴിഞ്ഞ മുതിർന്നവരെ ആദരിച്ചു. മുക്കം വിജയന്റെ നേതൃത്വത്തിൽ കലാപരിപാടികളുടെ അവതരണവും നടന്നു.  ശിവശങ്കരൻ വ ഇപ്പിൽ, കരണ ങ്ങാട്ടു ഭാസ്ക്കരൻ എന്നിവരുടെ നേതൃത്വത്തിൽ വിഭവമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli