✍️ ഗിരീഷ് കാരക്കുറ്റി.
കൊടിയത്തൂരിലെ പരേതനായ പൂളക്കൽ ഉമ്മർക്കയുടെ മകൻ മമ്മദ് കുട്ടി (62)നിര്യാതനായി.
ആരോടും പരിഭവവും പരാതിയുമില്ലാതെ എല്ലാവരോടും സ്നേഹം പങ്കിടുകയും ജീവിച്ചു കൊതി തീരാതെ, തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്ര പറയാതെ യാത്ര തിരിച്ച പ്രിയപ്പെട്ട മമ്മദ്കുട്ടിക്ക് കണ്ണീർ പ്രണാമം.
കരൾ സംബന്ധമായ രോഗം മൂലം വേദന കടിച്ചമർത്തി പുനർജന്മത്തിന് വേഴാമ്പലിനെ പോലെ കാത്തിരിക്കുകയായിരുന്നു പ്രിയ സുഹൃത്തും നാട്ടുകാരനുമായ മമ്മദ് കുട്ടി,ജീവിതപങ്കാളി സുബൈദ കരൾ പകുത്തു നൽകി പ്രിയതമന്റെ ജീവൻ രക്ഷിക്കാൻ തയ്യാറായി ഒരു വഷത്ത്, മറുവശത്ത് ഓപ്പറേഷനും മറ്റും ചെലവാക്കുന്ന ഭീമമായ പണം നൽകാനും മമ്മദ് കുട്ടിയെ ഹൃദയത്തോട് ചേർത്തു പിടിക്കാനും നാട്ടുകാർ പരസ്പരം മത്സരിക്കുകയായിരുന്നു.
പിതാവിന്റെ പാത പിന്തുടർന്ന് ബാർബർ ജോലിയിൽ മുഴുകി മലയോര കുടിയേറ്റ മേഖലയായ തിരുവമ്പാടിക്കാരുടെ സ്നേഹ വായ്പ്പിൽ ബാർബർ ഷോപ്പ് നടത്തി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുമ്പോളാണ് മരണം മാടി വിളിച്ചത്.
കരളിന്റെ കരളായ പാതിക്ക് വേണ്ടി മാറ്റിവെച്ച കരളിനെ സ്വീകരിക്കാൻ കാത്തുനിൽക്കാതെ യാത്ര പറഞ്ഞ് മമ്മദ്കുട്ടിയുടെ സ്മരണക്കുമുമ്പിൽ നാടിന്റെ സ്മരണാഞ്ജലി.
