വാലില്ലാപ്പുഴ: 34-ാം മത് ജ്യോതിധാരാ യു.പി സ്കൂൾ വാർഷികാഘോഷം ഈ വരുന്ന വ്യാഴാഴ്ച (26/01/2023) വൈകീട്ട് 5 മണിക്ക് പ്രാർത്ഥനയോടെ തുടക്കമാകും. അരീക്കോട് സബ് ജില്ലാ എ.ഇ.ഒ മുഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിൽ വാലില്ലാപ്പുഴ പള്ളി വികാരി ഫാദർ മാത്യു, സിസ്റ്റർ ഫ്ലോമി, സിസ്റ്റർ ഗ്രേസി, കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ എം.സി, വാർഡ് മെമ്പർ സഹല മുനീർ, സ്കൂൾ മാനേജർ സിസ്റ്റർ മേരി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
കിഡ്സ് ഫെസ്റ്റ്, സാംസ്‌കാരിക സമ്മേളനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.
