വെട്ടുപാറ: അലമുൽ ഹുദ നഴ്സറി സ്കൂൾ (asmi) സ്പോർട്സ് ഫെസ്റ്റ് വാവൂർ ടർഫ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു, ബലൂൺ ബ്രയ്ക്കിങ്ങ്, ബിസ്കറ്റ് ഈറ്റിങ്ങ്, മ്യൂസിക്കൽ ചെയർ, ഓട്ട മത്സരം, തവളചാട്ട മത്സരം തുടങ്ങി വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടന്നു.
സ്പോർട്സ് ട്രൈനർ ശിഹാബുദ്ധീൻ എം.കെ, മാനേജർ അസ്‌ലം, പ്രിൻസിപ്പിൾ ഷിഫ, മറ്റു ടീച്ചേർസ്, രക്ഷിതാക്കൾ പങ്കെടുത്തു. വിജയികളെ ശിഹാബ് മാസ്റ്റർ മെഡലണിയിച്ചു.

