കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രീ പ്രൈമറി സ്കൂൾ നടത്തിയ "ഫുഡ് ഫെസ്റ്റ് 2023" കപ്പ കൊണ്ടുള്ള ധാരാളം വിഭവങ്ങൾ കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കപ്പ ബിരിയാണി, കപ്പ കട്ലറ്റ്, കപ്പ വട, കപ്പ മസാല, കപ്പ തോരൻ, കപ്പ കെ.എഫ്.സി, കപ്പ അട, പാൽകപ്പ, കപ്പ ഹൽവ, കപ്പ പോള, കപ്പറോൾ, കപ്പപുട്ട്, കപ്പ പുഡ്ഡിംഗ്, കപ്പ പായസം, കപ്പബോൾ, കപ്പ പുഴുക്ക്, കപ്പ ഉപ്പേരി, കപ്പ ചിപ്സ്, തുടങ്ങിയ ഒട്ടേറെ വിഭവങ്ങളാണ് കപ്പ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഫെസ്റ്റിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ് ഫുഡിന്റെയും കൃത്രിമ രുചിയുടെയും ഈ കാലത്ത് നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന കപ്പയുടെ വൈവിദ്യമാർന്ന രുചി ഭേദങ്ങൾ പുതിയ തലമുറയ്ക്ക് അനുഭവിച്ചറിയാൻ ഇത്തരം പരിപാടികൾ കൂടുതൽ ജനകീയമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഖാദി മുൽ ഇസ്ലാം സംഘം സെക്രട്ടറി പി.സി അബ്ദുറഹിമാൻ അദ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പുഷപലത ടീച്ചർ, ഖാദി മുൽ ഇസ്ലാം സംഘം ട്രഷറർ സി.പി അബ്ബാസ് സാഹിബ്, സലഫി സ്ക്കൂൾ ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ, എം.പി.ടി.എ ഭാരവാഹി സബീന ഫസൽ, ജാസിം പാലക്കോട്ട് പറമ്പ്, ഷൈബ നാസർ, ജുറൈന പി.പി എന്നിവർ സംസാരിച്ചു.
ഫുഡ് ഫെസ്റ്റിന് നസീമ ടീച്ചർ, അഞ്ചു ടീച്ചർ, ഷാലിന ടീച്ചർ,
റജീന ടീച്ചർ, സോന ടീച്ചർ, പ്രജിത എന്നിവർ നേതൃത്വം നൽകി.



