Trending

മികച്ച യൂണിറ്റിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഹയർ സെക്കൻഡറി എൻ.എസ്.എസ് അവാർഡ് പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് ഏറ്റുവാങ്ങി.



പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഹയർ സെക്കൻഡറി എൻ.എസ്.എസ് 2021 - 2022 വർഷത്തെ അവാർഡിൽ മലപ്പുറം കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖല റീജിയണിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള സംസ്ഥാന അവാർഡ് പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന് സമ്മാനിച്ചു.


എറണാകുളം വടവുകോട് രാജർഷി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ പുരസ്കാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

കുന്നത്തുനാട് എം.എൽ.എ അഡ്വ പി.വി ശ്രീനിജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ഹയർ സെക്കൻഡറി അക്കാദമിക് ജോയൻറ് ഡയറക്ടർ എൻ. സുരേഷ് കുമാർ, സംസ്ഥാന കോ- ഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ, എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. ആർ.എൻ അൻസാർ, എൻ.എസ്.എസ് റീജണൽ കോ- ഓഡിനേറ്റർ മനോജ് കണിച്ചുകുളങ്ങര, എൻ.എസ്.എസ് കോ ഴിക്കോട് ജില്ലാ കോ- ഓഡിനേറ്റർ എസ് ശ്രീജിത്ത്, വളന്ററിയർമാരായ സച്ചിൻ എസ്, ദിനു സി.എം, നവീന വി ടി, ശോഭിത്ത് രാജ്, അമാൻ അഹമ്മദ്‌ പി കെ എന്നിവർ പങ്കെടുത്തു.

ഈ സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാർത്ഥി ആയിരുന്ന ആനന്ദ് വാര്യർ കോഴിക്കോട് ജില്ലയിലെ മികച്ച വളൻ്റിയറിൻ്റെ പുരസ്ക്കാരവും ഏറ്റുവാങ്ങി. 2019_22 കാലഘട്ടത്തിലെ പ്രവർത്തന മികവാണ് യൂണിറ്റിനെയും പ്രോഗ്രാം ഓഫിസറേയും വളൻ്റിയറേയും അവാർഡിന് അർഹരാക്കിയത്.

പെരുവയൽ പഞ്ചായത്തിന് പൾസോക്സിമീറ്റർ, പഞ്ചായത്തിലെ CFLTC തയ്യാറാക്കൽ, മെഡിക്കൽ കോളേജ് ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് കിറ്റ്, ഓൺലൈൻ പഠന സഹായത്തിനായി നാല് ടാബുകൾക്കുള്ള ധനസഹായം, ക്യാൻസർ ദിനത്തിൽ മെഡിക്കൽ കോളേജിലെ കുട്ടികളുടെ ക്യാൻസർ വാർഡിൽ കളിപ്പാട്ട വിതരണം, പൊള്ളലേറ്റവരുടെ ഐ.സി.യു.വി ലേക്ക് പുതപ്പും വെള്ളമുണ്ടും നൽകൽ, സ്വതന്ത്യ ദിനത്തിൽ ചിരാതുകൾ കൊണ്ട് തീർത്ത വലിയ ഇന്ത്യ, എൽ.പി സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് വർണ്ണകുടകൾ, എയിഡ്സ് ദിനത്തിൽ ബീച്ചിൽ മണൽശില്പം, തിരുവോണ ദിനത്തിൽ കോഴിക്കോട് ടൗണിലെ പായസ വിതരണം, പച്ചക്കറി നടുന്ന ഹരിതകാന്തി, നെൽകൃഷി, ജലാശയങ്ങളുടെ നവീകരണവുമായി പുനരുജ്ജീവനം, ഭിന്നശേഷി കുട്ടികൾക്കുള്ള ക്യാമ്പുകളും ഭവന സന്ദർശനവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, അഗതിയായ വൃദ്ധക്കുള്ള സ്നേഹവീട് തുടങ്ങി നിരവധി സാമൂഹ്യ സാംസ്ക്കാരിക പരിസ്ഥിതി, പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ, വിവിധ വിഷയങ്ങളിലുള്ള നിരവധി സെമിനാറുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലയും ഊന്നിയുള്ള പ്രവർത്തനമാണ് ഈ എൻ.എസ്.എസ് യൂണിറ്റിനെ സംസ്ഥാന അവാർഡിന് അർഹമാക്കിയത്.
Previous Post Next Post
Italian Trulli
Italian Trulli