മുക്കം: മുനിസിപ്പൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പുതിയ പ്രസിഡണ്ടായി നിയമിതനായ എം. മധുമാസ്റ്റർക്കും ഐ.എൻ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിഷാബ് മുല്ലോളിക്കും മുക്കം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സ്വീകരണം നൽകി.
ഡി.സി.സി ജന. സെക്രട്ടറി സി.ജെ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.ടി അഷ്റഫ് അധ്യക്ഷത വഹിച്ചു. ബി.പി റഷീദ്, അബ്ദു കൊയങ്ങോറൻ, കെ.ടി മൻസൂർ, എം.കെ മന്മദ്, ഗിരീശൻ ക്ലായിൽ, സാവിച്ചൻ പള്ളിക്കുന്നേൽ, അഷ്റഫ് കൊളക്കാടൻ, മുഹമ്മദ് പാതി പറമ്പൻ, ടി.എം ജാഫർ, പി പ്രേമ ദാസൻ, അഡ്വ. ഷിബു തോട്ടത്തിൽ, യു.പി മമ്മദ്, സണ്ണി കിഴക്കരക്കാട്ട് സംസാരിച്ചു.
Tags:
MUKKAM
