Trending

തിരുവമ്പാടി ബീവറേജ് ഔട്ട്ലെറ്റിൽ മോഷണശ്രമം



തിരുവമ്പാടി:തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം.ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള എക്സോസ്റ്റ് ഫാൻ അടർത്തിയാണ് മോഷ്ടാവ് ഉള്ളിൽ കയറിയെന്ന് സംശയിക്കുന്നു.

പണമോ മദ്യ കുപ്പികളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കോഴിക്കോട് നിന്നും അധികൃതർ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ അറിയാൻ സാധിക്കുവെന്ന് തിരുവമ്പാടി ഔട്ട്ലെറ്റിലെ ജീവനക്കാർ പറഞ്ഞു


തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Previous Post Next Post
Italian Trulli
Italian Trulli