Trending

കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ സൗദിയുടെ പുതിയ പ്രധാനമന്ത്രി



റിയാദ്: സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് ഇറക്കിയത്.

മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് തീരുമാനം.പ്രതിരോധ സഹമന്ത്രി ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. യൂസഫ് ബിന്ഡ അബ്ദുള്ള അല്‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു. ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ ഉതൈബിയെയും നിയമിച്ചു.മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും തുടര്‍ന്ന് നടക്കുകയെന്ന് എസ്പിഎ റിപ്പോര്‍ട്ടില്‍ പറുന്നു. മറ്റ് മന്ത്രിമാര്‍ പഴയത് പോലെ തുടരും.
Previous Post Next Post
Italian Trulli
Italian Trulli