കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത ഫാർമേഴ്‌സ് ക്ലബ് കോട്ടമ്മൽ കുയ്യിൽ പാടത്ത് 2 ഏക്കറിൽ നെൽകൃഷി ഇറക്കി. നടീൽ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ. സന്തോഷ് സെബാസ്റ്റ്യൻ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ കെ ബാബുരാജ് അധ്യക്ഷത വഹിച്ചു.
ബാങ്ക് ഡയറക്ടർമാരായ ശ്രീ കെ.സി മമ്മദ് കുട്ടി, സലീന മുജീബ്, പുറമെ അസിസ്റ്റന്റ് സെക്രട്ടറി ടി.പി മുരളീധരൻ, സി ഹരീഷ്, അരുൺ ഇടക്കണ്ടി, അനസ് താളത്തിൽ, മുജീബ് വളപ്പിൽ, മുകേഷ് കെ, ക്ലബ് അംഗങ്ങളായ അഹമ്മദ് കുട്ടി തറമ്മൽ, പാത്തുമ്മ എ.സി, രാജൂ കാരക്കുട്ടി, ചേക്കുട്ടി എന്നിവർ പങ്കെടുത്തു.
ക്ലബ് ചീഫ് പ്രൊമോട്ടർ കരീം കൊടിയത്തൂർ സ്വാഗതവും ബ്രാഞ്ച് മാനേജർ ഷിഹാബ് എ.സി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
