മലപ്പുറം : പോപ്പുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്. പണ്ട് ആര്‍എസ്എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ അവര്‍ തിരികെ വന്നു. ഇതിനെ ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം എന്നും എംകെ മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
എം കെ മുനീറിന്റെ വാക്കുകള്‍
അത്രമാത്രം അക്രമണങ്ങള്‍ പല സ്ഥലത്തും അവർ അഴിച്ചു വിടുകയും പുതിയ തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന മുദ്രാവാക്യമാണ് മുഴക്കിക്കൊണ്ടിരിക്കുന്നത്. പണ്ട് ആര്‍എസ്എസും നിരോധിച്ചിരുന്നു. പക്ഷേ ആര്‍എസ്എസ് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ തിരിച്ചു വരികയാ ചെയ്തത്. അപ്പൊ ഇതിനെ നമ്മള് ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം. അല്ലെങ്കില്‍ ഇത് മാറിമാറി വരും. ഇത്തരത്തിലുള്ള നിരോധനങ്ങള്‍ സാധാരണ രാജ്യത്ത് നടക്കാറുള്ളതാണ് പല സന്ദര്‍ഭങ്ങളില്‍. ആ കാലഘട്ടത്തില്‍ അവരുടെ പ്രവര്‍ത്തികള്‍ നോക്കി പ്രസ്ഥാനങ്ങള്‍ നിരോധിക്കാറുണ്ട്.
ചെറുപ്പക്കാരായിട്ടുള്ള ഇതില്‍ വഴിതെറ്റി പോയിട്ടുള്ള ചെറുപ്പക്കാരോട് പറയാനുള്ളത് നിങ്ങള്‍ ഈ ആശയത്തെ കൈവെടിയുക. സമാധാന അന്തരീക്ഷത്തില്‍ നമുക്ക് ഒന്നിച്ച് നിന്നാല്‍ മാത്രമേ, അതും ഇവിടുത്തെ സെക്കുലര്‍ ശക്തികളുടെ കൂടെ ഒരുമിച്ച് നിന്നാല്‍ മാത്രമേ നമുക്ക് ഫാസിസത്തെ നേരിടാന്‍ പറ്റൂ. നമുക്ക് ബിജെപി എന്ന് പറയുന്ന, അല്ലെങ്കില്‍ ആര്‍എസ്എസ് എന്ന് പറയുന്ന വിപത്തിനെയും നേരിടേണ്ടതുണ്ട്. അപ്പൊ അവര്‍ക്ക് കൂടി ശക്തി നല്‍കുന്ന രീതിയില്‍ ഉള്ള വികാസങ്ങളല്ല ഉണ്ടാകേണ്ടത്. ആര്‍എസ്എസും ഇതുപോലെ സമാന്തരമായിട്ടുള്ള ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ രണ്ട് പ്രസ്ഥാനങ്ങളും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇവരർ ഈ സമുദായത്തിന്റെ അട്ടിപ്പേറ് അവകാശം എന്ന് പറയുന്ന ഒരു സാധനം ഉണ്ടല്ലോ. അത് ആരാ ഇവർക്ക് കൊടുത്തത്.? ഖുര്‍ആനിനെയും ഹദീസിനെയും ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് ഇതെല്ലാം വാളെടുക്കാനാണ് ആഹ്വാനം ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നവർ ഏത് ഇസ്‌ലാമിന്റെ പ്രതിനിധികളാണ്? എവിടെ പണ്ഡിതന്മാർ ഇഷ്ടം പോലെയില്ലേ? അവരൊക്കെ ഒന്നിനും പറ്റാത്തവരാണോ? ഈ പണ്ഡിതന്മാര്‍ക്കൊന്നും യാതൊരു ധാരണയും വിവരവുമില്ലേ... ഇവിടുത്തെ എല്ലാ പണ്ഡിത സംഘടനകളും തീവ്രവാദത്തെ എതിര്‍ത്തിട്ടുണ്ട്.
രണ്ട് സമസ്തകള്‍, മുജാഹിദ് ഒക്കെ തന്നെ അവരൊക്കെ എന്നും മുന്‍പന്തിയില്‍ നിന്നു കൊണ്ട് തീവ്രവാദ ശക്തികള്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തിയിട്ടുള്ളവരാണ്. അവരൊന്നും പണ്ഡിതരല്ല എന്നും വേറെ എവിടുന്നോ ഒക്കെ വന്നിട്ടുള്ള കുറേ ആള്‍ക്കാര് പെട്ടെന്ന് ഒരു ദിവസം ഖുര്‍ആന്‍ വ്യാഖ്യാനം ചെയ്തുകൊണ്ട് ഇസ്‌ലാമിന്റെ പാത തീവ്രവാദമാണ്, അതു കൊണ്ട് വാളെടുക്കുക എന്ന് വിളിച്ചുപറയുന്നു.
കൊച്ചുകുട്ടികളെ എന്താണ് മുദ്രാവാക്യം വിളിപ്പിച്ചത്? അരിയും മലരും നിങ്ങള്‍ വീട്ടില്‍ കരുതി വെച്ചോളൂ, നിങ്ങളുടെ കാലം വരുന്നുണ്ട് എന്ന്. ഏത് ഇസ്‌ലാമാണ് അങ്ങനെയൊരു മുദ്രാവാക്യം വിളിക്കാന്‍ കൊച്ചു കുട്ടികള്‍ക്ക് പോലും അവരുടെ ചെവിയില്‍ പറഞ്ഞു കൊടുക്കാന്‍ പ്രേരിപ്പിച്ചത്?
തീവ്രവാദ ചിന്തകള്‍ നശിക്കട്ടെ എന്ന് പൾഠിപ്പിച്ച ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ത്ഥം സമാധാനം എന്നാണ്. മുനീർ പറഞ്ഞു.
Tags:
KERALA
