ചെറുവാടി : ശതാബ്ദി ആഘോഷിക്കുന്ന ചെറുവാടി ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം നാടാകെ ആഘോഷമാക്കി. ഫ്ളവേഴ്സ് ടോപ്പ് സിംങ്ങർ ദേവനന്ദ എം.എസ് ഉദ്ഘാടനം ചെയ്ത പരിപാടി Red, Green, Blue, Yellow തുടങ്ങിയ വിവിധ ഗ്രൂപ്പുകളുമായി നടത്തിയ കലോത്സവം കുട്ടികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉത്സവമാക്കി.
ജനറൽ കലോത്സവത്തിൽ Blue ഹൗസും അറബി കലോത്സവത്തിൽ Red ഹൗസും വിജയികളായി. രണ്ടു ദിവസം നീണ്ടു നിന്ന പരിപാടി ഇന്നലെ രാത്രിയോടെയാണ് കഴിഞ്ഞത്. വിജയികൾക്ക് സി.വി.കുട്ടി ചെറുവാടി, പി.ടി എ പ്രസിഡൻ്റ് സി.വി റസാഖ് എന്നിവർ ട്രോഫി നൽകി.
ഏറെ പ്രതീക്ഷയോടെയാണ് ചെറുവാടി ഹയർ സെക്കണ്ടറി സ്കൂൾ സബ്ബ്ജില്ല കലാമേളയ്ക്ക് ഒരുങ്ങുന്നത്.
Tags:
KODIYATHUR