Trending

കട്ടിരിച്ചാൽ - നെല്ലിക്കാപറമ്പ് റോഡിൽ യാത്ര ദുരിതം.



കൊടിയത്തൂർ : കൊടിയത്തൂർ - കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിക്കാപറമ്പ് - കട്ടിരിച്ചാൽ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. അധിക സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ കാൽനട പോലും ദുഷ്കരമാണ്.

നെല്ലിക്കാപറമ്പിൽനിന്ന് കൊടിയത്തൂർ, മാട്ടുമുറി ഭാഗങ്ങളിലേക്ക് സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. മഴക്കാലത്ത് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നതും പതിവാണ്. റോഡിന്റെ ഇരുവശവും വയലാണ്.

കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post
Italian Trulli
Italian Trulli