തിരുവമ്പാടി : കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മൂലം നിലച്ചു പോയിരുന്ന കലോത്സവ വേദികൾക്ക് തിരശ്ശീല ഉയരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം എന്ന
ഖ്യാതി നേടിയ കേരള സ്കൂൾ കലോത്സവത്തിന്റെ സ്കൂൾതല മത്സരങ്ങൾക്ക്ശേഷം സബ്ജില്ലാ മത്സരങ്ങൾ ആരംഭിക്കുകയാണ്.
മുക്കം ഉപജില്ലാ കലോത്സവം 2022 നവംബർ 1, 2, 3 തീയതികളിൽ തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ മുഖ്യവേദിയായി നടക്കും. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയും വേദിയായിരിക്കും.
ഏകദേശം 5000 ത്തോളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ഉപജില്ലാ കലോത്സവ സ്വാഗത സംഘ രൂപീകരണയോഗം സെപ്റ്റംബർ 29 വ്യാഴാഴ്ച രണ്ടുമണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന ചർച്ച് പാരീഷ് ഹാളിൽ നടക്കും.
ജനപ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ യോഗത്തിൽ സംബന്ധിക്കും. സ്വാഗത സംഘ യോഗത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകും.
Tags:
MUKKAM
