Trending

SSLC വിജയിച്ച 54000 വിദ്യാർത്ഥികൾ മലബാറിൽ പെരുവഴിയിലാകും


✍️ കെ.എം.ബഷീർ

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് A+ കിട്ടിയ മലപ്പുറം ജില്ലയും, കോഴിക്കോട്,
കണ്ണൂർ, വയനാട്, കാസർക്കോട്,തൃശ്ശൂർ
ജില്ലകളിലാണ് തുടർ പഠനത്തിന് മാർഗ്ഗങ്ങളില്ലാതെ വിദ്യാർത്ഥികൾ പ്രതിസന്ധി
നേരിടുന്നത്.

അതേസമയം തിരുവനന്തപുരം, കൊല്ലം
പത്തനംതിട്ട, ആലപ്പുഴ, ഏറണാകുളം,ഇടുക്കി,
തുടങ്ങിയ തെക്കൻ ജില്ലകളിൽ പ്ലസ്  വൺ മുതലുള്ള അനേകം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന വിചിത്രമായ സംഭവം വർഷങ്ങളോളമായി തുടരുകയുമാണ്.

മലബാറിലെ വിദ്യാർത്ഥി
കൾ മംഗലാപുരത്തും, ബാഗ്ലൂരിലും, ചെന്നൈയടക്കം മറ്റു സംസ്ഥാനങ്ങളിലേക്ക് പഠിക്കാനായി പുതിയ മേച്ചിൽപുറങ്ങൾ തേടി പുറപ്പെടേണ്ട ഗതികേടിലാണ്.

സീറ്റുകിട്ടാത്തവരിൽ വലിയൊരു ഭാഗം
പെൺകുട്ടികളുമാണ്,
കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർക്കോട് വരെയുള്ള ഓരോ ജില്ലകളും ജന സംഖ്യ, വിസ്തീർണണം അടിസ്ഥാനമാക്കി പുനർനിർണയം ചെയ്യണം.ജനങ്ങളുടെ അനുപാതത്തിന് തുല്യമായ
സൗകര്യങ്ങൾ ഏർപ്പെടുത്തണം, ഉദാഹരണമായി മലപ്പുറം ജില്ല ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും വലുത്, ജനസംഖ്യയും ശരാശരി ഇരട്ടിയാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരും മലപ്പുറം ജില്ലയിൽ, തുടർപഠനം കിട്ടാതെ തെരുവിലേക്ക് തള്ളപ്പെടാനായി വിധിക്കപ്പെട്ട കൂടുതൽ നിർഭാഗ്യവാന്മാരും മല പ്പുറം ജില്ലയിൽ.മലപ്പുറം ജില്ലയിലെ എം.പിമാരും -എം.എൽ.എമാരും ഉറക്കത്തിലാണ്. മലബാറിലെ ജന പ്രതിനീതികൾ ഒരുമിച്ച് ഒറ്റകെട്ടായി പ്രതികരിക്കുക, പ്രവർത്തിക്കുക.

Previous Post Next Post
Italian Trulli
Italian Trulli